India
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിന് ഒബിസി സംവരണം
Last updated on Jul 29, 2021, 2:55 pm


അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തില്‍ ഒബിസി സംവരണം ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍. 27 ശതമാനമാണ് സംവരണം. ഇതുകൂടാതെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ തീരുമാനം 5550 തോളം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം ബിരുദ പ്രവേശനത്തിന് ആകെ മെഡിക്കല്‍ സീറ്റുകള്‍ 15 ശതമാനവും ബിരുദാനന്തരത്തില്‍ 50 ശതമാനമാണ് അഖിലേന്ത്യ ക്വട്ടയില്‍ നല്‍കുന്നത്. നേരത്തെ പട്ടികവിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു ഈ അനുകൂല്യം. 2007 ലെ സുപ്രീം കോടതി വിധി പ്രകാരമാണ് പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവിഭാഗങ്ങള്‍ക്ക് 7.5 ശതമാനം സംവരണം അനുവദിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ വിദ്യാഭ്യാസത്തിലെ ചരിത്രപരമായ നേട്ടം കൂടിയായിരിക്കും ഈ തീരുമാനം.


