India
അടുക്കളയിൽ പുതിയ പരീക്ഷണങ്ങളുമായി സച്ചിൻ ടെൻഡുൽക്കർ
Last updated on Jul 11, 2021, 7:39 am


Highlights
.സുഹൃത്തുക്കൾക്കായി പേര് വെളിപ്പെടുത്താത്ത ഒരു വിഭവമാണ് സച്ചിൻ തയ്യാറാക്കുന്നത്
.എല്ലാവർക്കും ഇത് അത്ഭുതമായിരിക്കുമെന്നും താൻ പാചകം ചെയ്യുമെന്ന് ആർക്കും അറിയില്ലെന്നും യഥാർത്ഥത്തിൽ പാചകം കലയിൽ താൻ ഒരു സംഭവമാന്നെന്നും അദ്ദേഹം പറയുന്നുണ്ട്
അടുക്കളയിൽ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ ബാറ്റിൽ നിന്ന് വരുന്ന ഓരോ ഷോട്ടിലും കൈയ്യടിക്കുന്നതുപോലെ അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമങ്ങളിലെ വിശേഷങ്ങളും വളരെ ഹിറ്റാണ്.ഇത്തവണ അടുക്കളയിലെ രാജാവായാണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഇത്തരത്തിൽ വ്യത്യസ്തമായ വീഡിയോകൾ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്.
സുഹൃത്തുക്കൾക്കായി പേര് വെളിപ്പെടുത്താത്ത ഒരു വിഭവമാണ് സച്ചിൻ തയ്യാറാക്കുന്നത്. എല്ലാവർക്കും ഇത് അത്ഭുതമായിരിക്കുമെന്നും താൻ പാചകം ചെയ്യുമെന്ന് ആർക്കും അറിയില്ലെന്നും യഥാർത്ഥത്തിൽ പാചകം കലയിൽ താൻ ഒരു സംഭവമാന്നെന്നും അദ്ദേഹം പറയുന്നുണ്ട്. പാചകത്തിന് ഇടയിൽ ക്രിക്കറ്റ് റിസ്റ്റ് സ്പിന്നും അദ്ദേഹം കാണിക്കുന്നുണ്ട്. കൂടാതെ തന്റെ വളർത്തുനായ താൻ ഭക്ഷണം ഉണ്ടാക്കി കഴിയാൻ കാത്തുനിൽക്കുകയാണെന്നും പറയുന്നു. എന്നിരുന്നാലും ലക്ഷക്കണക്കിന് ആരാധകനാണ് സച്ചിൻ പങ്കുവെച്ച ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം വീഡിയോകൾ കണ്ടിരിക്കുന്നത്.അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സുഹൃത്തുക്കളോടൊപ്പം യാത്രകൾ പോയും , പാചകവും, ഗാർഡനും യോഗപരിശീലനം ഒക്കെയായി തിരക്കിലാണ് സച്ചിൻ.


