India
image_print

അതിശക്തമായ മഴയും വെള്ളപ്പൊക്കവും; ചൈനയില്‍ 12 മരണം

Written by

webtngi1

അതിശക്തമായ മഴയെതുടര്‍ന്ന് ചൈന വെള്ളത്തിനടിയില്‍. തുടര്‍ച്ചയയി പെയ്ത മഴയെതുടര്‍ന്ന് മധ്യ ഹെനാന്‍ പ്രവിശ്യയില്‍ വെള്ളപ്പൊക്കവും രൂക്ഷമാണ്. ഇതുവരെ ചൈനയില്‍ മഴയെതുടര്‍ന്ന് മരിച്ചവരുടെ എണ്ണം12 ആയി. ഷെങ്‌ഷോയില്‍ ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്കും 5 മണിക്കും ഇടയില്‍ മാത്രം 201.9 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് ഹെനാന്‍ പ്രവിശ്യാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.1,000 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതോടെ മേഖലയില്‍ നിന്ന് ഒരു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും നിരവധിപേര്‍ പലയിടത്തായി കുടുങ്ങികിടപ്പോണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്..ബുദ്ധ സന്യാസിമാരുടെ ഷാവോലിന്‍ ക്ഷേത്രത്തിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുകളുണ്ട്.വെള്ളക്കെട്ടിനെ തുടര്‍ന്ന ഗതാഗത സംവിധാനങ്ങളും താറുമാറായി കിടക്കുകയാണ്. 80 ലധികം ബസ് ലൈനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ട്രെയിന്‍ സര്‍വീസുകളും 260 വിമാന സര്‍വീസും നിര്‍ത്തിവച്ചിട്ടുണ്ട്.പലയിടത്തും ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായിട്ടുണ്ട്.

 

Leave a Reply

Your email address will not be published.