India
image_print

അനുപമയുടെ കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ശിശുക്ഷേമ സമിതി അംഗങ്ങള്‍ ആന്ധ്രയിലേക്ക്

Written by

archanaa chuqwe

അമ്മയാറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ കുഞ്ഞിനെ തിരിച്ചെത്തിക്കാന്‍ ശിശുക്ഷേമ സമിതി അംഗങ്ങള്‍ ആന്ധ്രാപ്രദേശിലേക്ക് യാത്ര തിരിച്ചു.തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മൂന്ന് പൊലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമാണ് പോയിരിക്കുന്നത്. സംഘം ഇന്ന് രാവിലെ 6.10ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് യാത്ര തിരിച്ചത്.

അതേസമയം കേരളത്തില്‍ നിന്ന് കുഞ്ഞിനായി എത്തുന്ന കാര്യം നേരത്തെ തന്നെ ദത്തെടുത്ത ആന്ധ്രാപ്രദേശിലെ ദമ്പതികളെ അറിയിച്ചിട്ടുണ്ട്. ഇവരില്‍ നിന്നും കുട്ടിയെ ഇന്ന് തന്നെ ഏറ്റെടുത്തേക്കുമെന്നാണ് വിവരം.എന്നാൽ കുഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല ഉണ്ടാവുക.

കുഞ്ഞിനെ തിരികെ എത്തിച്ചാൽ ഡിഎന്‍എ പരിശോധന നടത്തും. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടത്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ തിരികെയെത്തിക്കണമെന്നായിരുന്നു ഉത്തരവിട്ടത്.

Leave a Reply

Your email address will not be published.