India
image_print

‘അന്നം തരുന്ന കേരളത്തിന്റെ ദൈവം, പച്ചരി വിജയന്‍’: ട്രോളുമായി വി.ടി ബല്‍റാം

Written by

webtngi1

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ലക്‌സിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം.മലപ്പുറം പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ വച്ചിരിക്കുന്ന ഫ്‌ലക്‌സിനെയാണ് പരിഹസിച്ചിരിക്കുന്നത്. ക്ഷേത്രത്തിനു മുന്നില്‍ പിണറായിയെ ദൈവമാക്കി സിപിഎം ഫ്ളക്സ് വച്ചതോടെയാണ് പരിഹാസം. രണ്ട് പ്രതിഷ്ഠയാണവിടെ.ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു,രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍ ആണെന്ന് വി.ടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി.ടി ബല്‍റാമിന്റെ പരിഹാസം.

ക്ഷേത്രത്തിന്റെ കവാടത്തിന് അരികില്‍ സ്ഥാപിച്ചരിക്കുന്ന ഫ്‌ലക്‌സില്‍ ‘ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’ എന്നാണ് എഴുതിയിരിക്കുന്നത്. കൂടാതെ ഇതില്‍ പിണറായി വിജയന്റെ പൂര്‍ണകായ ചിത്രവും ഫ്‌ലക്‌സില്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ വ്യക്തി പൂജ പാടില്ലെന്ന സെക്രട്ടറിയേറ്റിന്റെ കര്‍ശന നിലപാടിനിടെയാണ് ഇത്തരത്തില്‍ ഒരു ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അന്നം തരുന്നവന്‍ മാത്രമല്ല ജീവന്‍ എടുക്കുന്നതും ദൈവം തന്നെയാണെന്നും ഒരു ഭാഗത്ത് അന്നമൂട്ടുമ്പോള്‍ മറുഭാഗത്ത് കടം വരുത്തി കിടപാടം നഷ്ട്ടപെടുന്ന കുട്ടികള്‍ പെരുവഴിയിലാവതിരുന്നാല്‍ മതിയെന്നും ചിലര്‍ കമന്റ്‌റ് ചെയ്യുന്നുണ്ട്.

 

Leave a Reply

Your email address will not be published.