India
അന്‍പത് രൂപയ്ക്ക് കടലാസ് ചെരുപ്പുമായി ഖാദി
Last updated on Jul 21, 2021, 5:06 am


നമ്മുടെ കാലുകളുടെ സംരക്ഷണത്തിനായും ഭംഗിക്കായും കാല്പാദങ്ങളില് ധരിക്കുന്ന ഒന്നാണ് ചെരുപ്പ്.തുകല്‍, പ്ലാസ്റ്റിക്, റബ്ബര്‍, തുണി, മരം, ചണം,ലോഹം തുടങ്ങിയവ ഉപയോഗിച്ചാണ് ചെരിപ്പുകള്‍ നിര്‍മ്മിക്കുന്നത്. ഇന്ന് വിപണയില്‍ പല തരത്തിലുള്ള ചെരിപ്പുകള്‍ ലഭ്യമാണ്. അക്കൂട്ടത്തില്‍ പേപ്പര്‍ ചെരിപ്പുകളുമായി എത്തിയിരിക്കുകയാണ് ഖാദിബോര്‍ഡ്.
കടലാസ് ചെരുപ്പുകള്‍ വിപണിയിലേക്ക് വെറും 50 രൂപ വിലയിലാണ് മാര്‍ക്കറ്റിലേക്ക് എത്തുക. കാര്‍ഷികമേഖലയിലെ പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കടലാസുകളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. വീടുകള്‍, ആശുപത്രികള്‍, ഓഫീസുകള്‍, എന്നിങ്ങനെ അകത്തളങ്ങളിലെ ഉപയോഗം ലക്ഷ്യമിട്ടാണ് ചെരുപ്പ് ഒരുക്കിയിരിക്കുന്നത്. രാജ്യന്തര വിപണി കൂടി ലക്ഷ്യമിട്ടാണ് ഈ പ്രകൃതി സൗഹാര്‍ദ്ദ ചെരുപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. യൂസ് ആന്‍ഡ് ത്രോ ചെരുപ്പിന്റെ നിര്‍മ്മാണത്തിന് വേണ്ടി ഒരു മരം പോലും മുറികുന്നില്ലെന്നാണ് ഖാദി അവകാശപ്പെടുന്നത്.
അതേസമയം ഈ കടലാസ് ചെരുപ്പുകള്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ലഭിക്കുക. പ്ലാസ്റ്റിക്കിനു പകരം കടലാസ് ഉപയോഗിച്ചുകൊണ്ടുള്ള ചെരുപ്പുകള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രിയമേറും എന്നാണ് വിലയിരുത്തന്നത്.


