India
image_print

അപകീര്‍ത്തിപ്പെടുത്തി;മാധ്യമങ്ങള്‍ക്കെതിരെ ശില്‍പ ഷെട്ടി

Written by

webtngi1

മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ ബോളിവുഡ് നടി ശില്‍പ ഷെട്ടി. അശ്ലീല ചിത്രം നിര്‍മ്മിച്ച കേസില്‍ വ്യവസായിയും ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര ഉള്‍പ്പെട്ട കേസില്‍ വ്യാജപ്രചരണം നടത്തിയെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നുമാരോപിച്ചാണ് ശില്‍പ ഷെട്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.29 മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിെര ബോംബെ ഹൈക്കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

വായനക്കാരുടേയും കാഴ്ചക്കാരുടേയും എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാദ്ധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും തന്റെ ആരാധകരേയും പ്രതികൂലമായി ബാധിച്ചുവെന്ന് ശില്‍പ്പ ഷെട്ടി ഹര്‍ജിയില്‍ പറയുന്നു. തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാദ്ധ്യമങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്നും നേരത്തെ നല്‍കിയ വാര്‍ത്തകള്‍ പിന്‍വലിച്ച് മാധ്യമങ്ങള്‍ മാപ്പുപറയണമെന്നും നടി ആവശ്യപ്പെടുന്നു. 25 കോടി രൂപയാണ് താരം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

അശ്ലീലചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയില്‍ മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുംബൈ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ് .നിലവില്‍ കുന്ദ്ര 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Leave a Reply

Your email address will not be published.