India
അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് പൂരം: ഇന്ത്യയ്ക്ക് പ്രശംസാപ്രവാഹം
Last updated on Nov 04, 2021, 6:01 am


ടി20 ലോകകപ്പ് ടൂര്‍ണമെന്റില്‍ സെമിയിലെത്തിയ ആദ്യ ടീമായ പാകിസ്ഥാനെ വിറപ്പിച്ചെത്തിയ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് പൂരവുമായി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 210 റണ്‍സെന്ന സ്കോര്‍ ഉയർത്തി. രോഹിത് ശര്‍മ്മ(47 പന്തില്‍ 74), കെ എല്‍ രാഹുല്‍(48 പന്തില്‍ 69), ഹര്‍ദിക് പാണ്ഡ്യ(13 പന്തില്‍ 35), റിഷഭ് പന്ത്(13 പന്തില്‍ 27) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്കോര്‍. അഫ്ഗാനെതിരെ കൂറ്റന്‍ ജയം അനിവാര്യമായ മത്സരത്തില്‍ രോഹിത്-രാഹുല്‍ സഖ്യം നല്കിയ മികച്ച തുടക്കം ഇന്ത്യയെ ഹിമാലയൻ സ്കോറില്‍ എത്തിച്ചു. രോഹിത് ശര്‍മ്മ 47 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സറും സഹിതം 74 ഉം കെ എല്‍ രാഹുല്‍ 48 പന്തില്‍ ആറ് ഫോറും രണ്ട് സിക്സറും ഉള്‍പ്പടെ 69 ഉം റണ്‍സ് നേടി.17-ാം ഓവറിലെ മൂന്നാം പന്തില്‍ രാഹുലിനെ നഷ്ടമായ ശേഷം ക്രീസില്‍ ഒന്നിച്ച ഹര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും ഇന്ത്യന്‍ സ്കോര്‍ 200 എത്തിച്ചു.
ഹര്‍ദിക് 13 പന്തില്‍ നാല് ഫോറും രണ്ട് സിക്സറും സഹിതം 35 ഉം റിഷഭ് അത്രതന്നെ പന്തില്‍ ഒരു ഫോറും മൂന്ന് സിക്സറും ഉള്‍പ്പടെ 27 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം കണ്ട് മുന്താരങ്ങള്ക്കുള്പ്പടെ സന്തോഷമടക്കാനായില്ല.
അതേസമയം ലോകകപ്പ് വേദിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടത്. തീർത്തും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 10 വിക്കറ്റിനാണ് പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ സംഭവബഹുലമായ ഇന്നിങ്സിനൊടുവിൽ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 151 റൺസായിരുന്നു.
അർധസെഞ്ചുറി നേടിയ ഓപ്പണർമാരായ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരാണ് പാക്കിസ്ഥാന്റെ വിജയം തീർത്തും ഏകപക്ഷീയമാക്കിയത്.എന്നാൽ അഫ്ഗാനിസ്ഥാന്റെ മുകളിൽ നേടിയ ഈ വിജയം വലിയ നേട്ടമാണ്.


