India
അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ വൈസ് ചെയര്‍മാനായി എംഎ യൂസഫലി
Last updated on Jul 25, 2021, 1:47 pm


ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്മാന് എംഎ യൂസഫലിയെ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ വൈസ് ചെയര്‍മാനായി നിയമിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ അബ്ദുല്ല മുഹമ്മദ് അല്‍ മസ്റോയിയാണ് ചെയര്മാന്.അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിന്നുള്ള 29 അംഗ കമ്മിറ്റിയില്‍ യൂസഫലിയാണ് ഏക ഇന്ത്യക്കാരന്.
അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ബോര്‍ഡ് പുനസംഘടിപ്പിച്ചുകൊണ്ട് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിറക്കി.
കമ്മിറ്റിയില്‍ മൂന്ന് പേര് വനിതകളാണ്. അബുദാബി ചേംബര്‍ ഡയറക്ടേഴ്സ് ബോര്‍ഡിലേക്കുള്ള നിയമനത്തില്‍ അഭിമാനമുണ്ടെന്ന് എംഎ യൂസഫലി പറഞ്ഞു. അബുദാബിയുടെ ദീര്‍ഘദര്‍ശികളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുന്നു. ഉത്തരവാദിത്വം നിറവേറ്റാന്‍ ആത്മാര്‍ഥമായി പ്രയത്നിക്കും. യുഎഇയുടെയും ഇന്ത്യയുടെയും ഉന്നമനത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും യൂസഫലി പറഞ്ഞു.
അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്കുന്ന മികച്ച പിന്തുണയ്ക്കുമുള്ള അംഗീകാരമായി യുഎഇയുടെ ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് നല്കി അബുദാബി സര്‍ക്കാര്‍ യൂസഫലിയെ ആദരിച്ചിരുന്നു.


