India
image_print

അഭിനയം തനിക്ക് പറ്റിയ പണിയല്ലെന്ന് ധോണി

Written by

archanaa chuqwe

നിരവധി ക്രിക്കറ്റ് താരങ്ങള്‍ കളിക്കളത്തില്‍ നിന്ന് അഭിനയരംഗത്തേക്കും ചുവട് വച്ചിട്ടുള്ളവരാണ്.എന്നാല്‍ അഭിനയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ധോണി.

അഭിനയം തനിക്ക് പറ്റിയ പണിയല്ലെന്നും ഏതാനും ചില പരസ്യചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും സിനിമ പോലുള്ള വമ്ബന്‍ സംരംഭങ്ങളില്‍ അഭിനയിക്കാനുള്ള കഴിവൊന്നും തനിക്കില്ലെന്നുമാണ് ധോണി പറയുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ താന്‍ കുറച്ചെങ്കിലും അടുത്തെത്തുന്നത് പരസ്യ ചിത്രങ്ങളിലാണ്. എന്നാല്‍ ബോളിവുഡ് അങ്ങനെയല്ല. അഭിനയിക്കാന്‍ അറിയാവുന്ന നിരവധി പേര്‍ ഇന്ന് രാജ്യത്തുണ്ട്. അവരുടെ പണി അവര് ചെയ്യട്ടെയെന്നും ധോണി കൂട്ടിച്ചേർത്തു.

അതേസമയം ധോണിയുടെ ജീവിതകഥ സിനിമയാക്കിയപ്പോള്‍ അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത്ത് ആയിരുന്നു നായകനായി എത്തിയത്. എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ജീവചരിത്രം ഡോക്യുമെന്ററി ആയി പുറത്തിറങ്ങിയപ്പോള്‍ സച്ചിനും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.