India
image_print

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ രാജ് കുന്ദ്ര ക്രൈംബ്രാഞ്ചിന് നൽകിയത് ലക്ഷങ്ങൾ

Written by

webtngi1

പ്രമുഖ വ്യവസായിയും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. മുംബൈ പോലീസിലെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് 25 ലക്ഷം രൂപയോളം രാജ് കുന്ദ്ര കൈക്കൂലി നൽകിയെന്നാണ് ആരോപണം. കേസിൽ പ്രതിയായിരുന്ന അരവിന്ദ് ശ്രീവാസ്തവ കൈക്കൂലി വിഷയം ചൂണ്ടിക്കാട്ടി ആൻറി കറപ്ഷൻ ബ്യൂറോയ്ക്ക് മെയിൽ അയച്ചിരുന്നു എന്നും അറസ്റ്റ് തടയാൻ വേണ്ടിയുള്ള മുൻകരുതൽ ആയിട്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്നുമാണ് പറയുന്നത്.

അശ്ലീലചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് വ്യവസായിയും ബോളിവുഡ് നടി ശിൽപ്പാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിൽ മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് മുംബൈ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ തെളിവുകൾ വ്യക്തമാക്കിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും മുഖ്യ ആസൂത്രകൻ രാജ് കുന്ദ്ര തന്നെയാണെന്നും അന്വേഷണോദ്യോഗസ്ഥർ പറഞ്ഞിരുന്നു

Leave a Reply

Your email address will not be published.