India
image_print

അറുപതോളം സ്ത്രീകളും നിരീക്ഷണത്തില്‍; പെഗാസസ് ചോര്‍ത്തലിന് ഇരയായവരുടെ പുതിയ പട്ടിക പുറത്ത്

Written by

webtngi1

സ്‌പൈവെയര്‍ ഉപയോഗിച്ച് പെഗാസസ് അറുപതിലധികം സ്ത്രീകളുടെ ഫോണ്‍ വിളി ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാമൂഹികപ്രവര്‍ത്തകര്‍, എന്നിവരാണ് പട്ടികയിലുള്ളത്.ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട വക്കീല്‍ സുരേന്ദ്ര ഗാഡ്‌ളീംഗിന്റെ ഭാര്യ മിനാലിന്റെയും ട്രൈബ്ആക്ടിവിസ്റ്റ്‌സോണിസൊരിയുടേയും ജമ്മുകാശ്മീരിലെ മുഖ്യമന്ത്രിയായിരുന്ന മെഹ്ബുബ മുഫ്തിയുടെയും ഫോണ്‍ നിരീക്ഷണത്തില്‍ ഉണ്ട്.

മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ക്കെതിരെ പരാതി നല്‍കിയ യുവതിയുടെ ഫോണ്‍ അടക്കം നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.അതേസമയം ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര്‍ പെഗാസസ് വഴി ചാരവൃത്തി നടത്തിയ മോദി സര്‍ക്കാര്‍ രാജ്യദ്രോഹ കുറ്റമാണ് ചെയ്തതെന്നും കേന്ദ്ര സര്‍ക്കാര്‍ ദേശസുരക്ഷയില്‍ നിന്നും പൂര്‍ണമായി പിന്മാറിയെന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചത് . കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പ്രശാന്ത് കിഷോര്‍, ഐടി മന്ത്രി അശ്വിനി കുമാര്‍, എന്നിവരുടെ ഫോണ്‍കോളും ചോര്‍ത്തിയവയില്‍ ഉള്‍പ്പെട്ടിരുന്നു.

 

Leave a Reply

Your email address will not be published.