India
image_print

അവശനിലയില്‍ വീട്ടിലെ അലമാരയില്‍ കണ്ടെത്തിയ സ്ത്രീ മരിച്ചു

Written by

webtngi1

കൊല്ലം തൃക്കടവൂര്‍ നീരാവില്‍ അവശനിലയില്‍ അലമാരയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു.മണിലാല്‍ ജോസിന്റെ ഭാര്യ ബീയാട്രിസ് ഡോളി (58) ആണു മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലത്തെ വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇവര്‍ അര്‍ബുദബാധിതയുമായിരുന്നു.വീട്ടില്‍ ഇവര്‍ അവശനിലയില്‍ കഴിഞ്ഞ വീട്ടമ്മയെ പോലീസെത്തിയാണ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. പോലീസ് വീട്ടിലെത്തിയപ്പോള്‍ അടപ്പില്ലാത്ത അലമാരയുടെ തട്ടില്‍ അവശനിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published.