India
അശ്ലീലചിത്ര നിര്‍മ്മാണം;രാജ് കുന്ദ്രയെ സംബന്ധിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
Last updated on Jul 26, 2021, 12:17 pm


അശ്ലീലചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ ഫെബ്രുവരിയിലാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. അന്ധേരിയിലെ വിയാന്‍ ഇന്‍ഡസ്ട്രിസ് ഓഫീസില്‍ നടത്തിയ റെയ്ഡില്‍ ക്രിപ്റ്റോകറന്‍സി ഇടപാടുകളുടെ രേഖകളും ക്രൈംബ്രാഞ്ച് കണ്ടെടുത്തു. 2 ചുമരുകള്‍ക്കുള്ളിലെ ഒളിലോക്കറിലാണ് രേഖകള്‍ സൂക്ഷിച്ചത്. വിയാന്‍ ഇന്‍ഡസ് ട്രിസ്, ആംസ് പ്രൈയിം, ഹോട്സ് ഷോട്ട് ആപ്പ് , എന്നിവയുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക ഇടപാടുകളുടെ രേഖകളും പൊലീസ് പരിശോധിക്കുകയാണ്. കുന്ദ്രയുടെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത എട്ടു സര്‍വറുകളും ഫോറന്‍സിക് പരിശോധന വിധേയമാക്കിയിട്ടുണ്ട്. ഇതില്‍ അശ്ലീലചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമേ കുന്ദ്രയുടെ ലാപ്ടോപ്പ്, സ്റ്റോറേജ്, ഏരിയ നെറ്റ്വര്‍ക്ക്, എന്നിവയും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
അതേസമയം ദക്ഷിണാഫ്രിക്കയിലെ സ്പോട്സ് ബെറ്റിംഗ് കമ്പനി മെര്‍ക്കുറി ഇന്റര്‍നാഷണലിലേക്ക് കുന്ദ്രയുടെ സ്ഥാപനം പണം കൈമാറിയ സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടി അന്വേഷണം ഏറ്റെടുക്കുമെന്നാണ് സൂചന. ക്രിപ്റ്റോകറന്‍സി കണ്ടെത്തിയ സാഹചര്യത്തില്‍ അശ്ലീലദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്വഴികൈമാറിയോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. ലഹരി കടത്ത്, കള്ളനോട്ട്, അവയവദാനം, അശ്ലീലം ലിങ്ക് തുടങ്ങിയ മാഫിയയുടെ വന്‍ ലോകം തന്നെ ഇതില്‍ പ്രവര്‍ത്തിക്കുണ്ട്. 119 ഇറോട്ടിക് വീഡിയോകള്‍ അടക്കം 1.2 ദശലക്ഷം യുഎസ് ഡോളറിന് കുന്ദ്ര വില്ക്കാന് ശ്രമിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
അതേസമയം ഭര്‍ത്താവ് രാജ് കുന്ദ്രയെ ന്യായീകരിച്ച് ബോളിവുഡ് താരം ശില്പ ഷെട്ടി പോലീസില്‍ മൊഴി നല്‍കിയിരുന്നു. നീലച്ചിത്ര നിര്‍മ്മാണത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്നും ബന്ധുവായ പ്രദീപ് ബക്ഷി എന്നയാളാണ് ആപ്പിന് പിന്നിലെന്നും പ്രത്യക്ഷമായി ലൈംഗിക രംഗങ്ങള്‍ കാണിക്കുന്നില്ലെന്നുമാണ് ശില്പാ ഷെട്ടിയുടെ മൊഴി.ഹോട്ഷോട്സ് എന്ന ആപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകളെ കുറിച്ച് തനിക്കറിയില്ലെന്നും സാമ്പത്തികലാഭം പറ്റിയിട്ടില്ലെന്നും ശില്പ ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു. നീലച്ചിത്ര നിര്‍മാണവുമായി ശില്പാ ഷെട്ടിക്ക് പങ്കുണ്ടോ എന്ന് അറിയാന്‍ വേണ്ടി ആറ് മണിക്കൂറോളമാണ് താരത്തെ പോലീസ് ചോദ്യം ചെയ്തത്.


