India
image_print

അശ്ലീല ചിത്ര നിര്‍മ്മാണം; രാജ് കുന്ദ്രയ്്ക്ക് ബിട്ടീഷ് കമ്പനിയുമായി അടുത്ത ബന്ധം

Written by

webtngi1

അശ്ലീല ചിത്ര നിര്‍മ്മാണക്കേസില്‍ രാജ്കുന്ദ്ര അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ് .എച്ച് അക്കൗണ്ട് എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റിലൂടെയാണ് ഇയാള്‍ ചിത്രങ്ങളുടെ കച്ചവടം ഉറപ്പിച്ചിരുന്നത്. ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെന്റിന്‍ എന്ന കമ്പനിയ്ക്ക് ഇന്ത്യയിലെ അശ്ലീല ചിത്രങ്ങള്‍ വിറ്റിരുന്നത് രാജ്കുന്ദ്ര വഴിയാണ്. അടുത്ത ബന്ധുവിന്റെ സ്ഥാപനത്തിന് വേണ്ടിയാണ് രാജ് കുന്ദ്ര പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇവര്‍ ഇന്ത്യയിലേക്ക് നീലചിത്രങ്ങള്‍ വിതരണം നടത്തുന്ന പ്രമുഖ കമ്പനിയാണിതെന്നും മുംബൈ പൊലീസ് പറഞ്ഞു.

രാജ് കുന്ദ്രലോക്ഡൗണ്‍ സമയത്താണ് ഇത്തരത്തില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്.നീല ചിത്രങ്ങള്‍ നിര്‍മിക്കുകയും വന്‍തുകക്ക് മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ വിതരണം ചെയ്തുവരികയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത്. മുംബൈയിലെ റിസോര്‍ട്ടുകളിലാണ് വീഡിയോകളുടെ ചിത്രീകരണങ്ങള്‍ നടക്കാറുള്ളത്. അഭിനയമോഹികളായ യുവതീ യുവാക്കളാണ് ഇവരുടെ പ്രധാന ഇരകള്‍. കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. പിന്നീട് ഗെഹ്ന വസിസ്ത് എന്ന നടിയും അറസ്റ്റിലായി. ഇവര്‍ നല്‍കിയ മൊഴിയില്‍ നിന്നാണ് അന്വേഷണം രാജ് കുന്ദ്രയിലേയയ്ക്ക് നീങ്ങിയത്.അതേസമയം അറസറ്റിലായ രാജ് കുന്ദ്രയെ ജൂലൈ 23വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Leave a Reply

Your email address will not be published.