India
image_print

ആനവണ്ടിയിൽ ഒരു മിൽമ പദ്ധതിക്ക് പാലക്കാടും തുടക്കമായി

Written by

archanaa chuqwe

കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് മില്‍മ ഫുഡ് ട്രക്ക് പദ്ധതിക്ക് പാലക്കാടും തുടക്കം. പഴയ കെഎസ്ആര്‍ടിസി ബസ്സുകള്‍ നവീകരിച്ചാണ് ഫുഡ്ട്രക്ക് ഒരുക്കിയിരിക്കുന്നത്.കെഎസ്ആര്‍ടിസിയുടെയും മില്‍മയുടെയും വരുമാനം വര്‍ധിപ്പിക്കുകയാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്

ചായയും ഐസ്‌ക്രീമും ലഘുകടികളും ഇരുന്ന് കഴിക്കാനുള്ള സൗകര്യം,സൂപ്പര്‍മാര്‍ക്കറ്റുകളിലേത് പോലെ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം എന്നിവയാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.കെഎസ്ആര്‍ടിസിയിലെ ഉപയോഗശൂന്യമായ ബസ്സാണ് ഇങ്ങനെ മനോഹരമായ ഫുഡ്ട്രാക്കാക്കി മാറ്റിയിരിക്കുന്നത്. മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ഫുഡ് ട്രക്കില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published.