India
image_print

ആശങ്കയുണർത്തി ഡെല്‍റ്റ പ്ലസ് വേരിയന്റ്, മൂന്നാം താരംഗത്തിന് കാരണമോ?

Written by

webtngi1

Highlights

മനുഷ്യന്റെ തലച്ചോറിനെ വൈറസ് എങ്ങനെ ബാധിക്കുന്നു എന്നാണ് പ്രധാനമായും പഠനങ്ങള്‍ നടക്കുന്നത്.മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപന ശേഷി വളരെ കൂടുതലാണ് എന്ന കാര്യമാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്

ഡെല്‍റ്റ പ്ലസ് വേരിയന്റാണ് രാജ്യത്തെ മൂന്നാം കോവിഡ് തരംഗത്തിന് കാരണമാകാന്‍ പോകുന്നത് എന്നാണ് പരക്കെയുള്ള വിലയിരുത്തലുകള്‍. ലോകത്തിലെ 9 രാജ്യങ്ങളിലാണ് ഇത് വ്യാപിച്ചിരിക്കുന്നത്. എല്ലാവരും ഡെല്‍റ്റ പ്ലസിന്റെ വ്യാപനം തടയുന്നതിനുള്ള അതിതീവ്ര പരിശ്രമത്തിലാണ്. ഡെല്‍റ്റ വകഭേദം തന്നെ 180 രാജ്യങ്ങളിലാണ് നിലവില്‍ ബാധിച്ചിരിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതക മാറ്റം വന്നതാണ് ഡെല്‍റ്റ പ്ലസ്. 200 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ഡെല്‍റ്റ വകഭേദമാണ് രണ്ടാം തരംഗത്തിന് കാരണമായത്. പ്ലസ് വേരിയന്റിലാണ് മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കുന്നത്. നിലവില്‍ അഞ്ച് സംസ്ഥാനങ്ങളിലാണ് ഈ വേരിയന്റ് കണ്ടെത്തിയിരിക്കുന്നത്. ജാഗ്രത ശക്തമാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപന ശേഷി വളരെ കൂടുതലാണ് എന്ന കാര്യമാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. എന്നാല്‍, എത്രത്തോളം അപകടകരമാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പോര്‍ച്ചുഗല്‍, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട്, ജപ്പാന്‍, നേപ്പാള്‍, റഷ്യ, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ എന്ന ഗണത്തിലാണ് ഡല്‍റ്റ പ്ലസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന വാക്‌സിനുകളെ അതിജീവിയ്ക്കാന്‍ ഇവയ്ക്ക കഴിവുണ്ടോ എന്ന കാര്യം വ്യക്തമല്ല. വുഹാന്‍ വൈറസിനെ സംബന്ധിച്ച വിശദമായ പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതേയുള്ളൂ. മനുഷ്യന്റെ തലച്ചോറിനെ വൈറസ് എങ്ങനെ ബാധിക്കുന്നു എന്നാണ് പ്രധാനമായും പഠനങ്ങള്‍ നടക്കുന്നത്. യുകെയിലാണ് ഇത് സംബന്ധിച്ച നിര്‍ണ്ണായക പഠനങ്ങള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published.