India
image_print

ആശങ്ക ഒഴിയുന്നില്ല; രാജ്യത്ത് ഇന്നും 41,831പേര്‍ക്ക് കോവിഡ്

Written by

webtngi1

രാജ്യത്ത് കോവിഡ് ആശങ്ക അകലുന്നില്ല.ഇന്നലെയും നാല്‍പ്പതിനായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് രാജ്യത്ത് ഇന്നലെ 541 പേര്‍ മരിച്ചു.ഇതോടെ ആകെ മരണം 4,24,351 ആയി. രാജ്യത്ത് ഇതുവരെ 39,258 പേരാണ് രോഗമുക്തരായത്. 97.36ശതമാനമാണ് രോഗമുക്തി നിരക്ക്.4,10,952 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

അതേസമയം രാജ്യത്തെ കോവിഡ് ബാധിതരില്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. ഇന്നലെ സംസ്ഥാനത്ത് 20,624 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്.അതേസമയം കോവിഡ് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. രോഗവ്യാപന തോത് കൂടിയ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.

Leave a Reply

Your email address will not be published.