India
image_print

ആശങ്ക സൃഷ്ടിച്ച് മൃഗങ്ങളിലും കോവിഡ് പടരുന്നു;മൃഗശാലയിൽ 8 മൃഗങ്ങൾക്ക് കൊവിഡ്

Written by

archanaa chuqwe

അമേരിക്കയിലെ മൃഗശാലയിൽ കൊവിഡ് പടർന്നു പിടിക്കുന്നത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.അമേരിക്കയിലെ സെന്റ് ലൂയിസ് മൃഗശാലയില്‍ ജന്തുക്കള്‍ക്കിടയില്‍ ആണ് കോവിഡ് പടരുന്നത്മൃഗശാലയിലെ ആഫ്രിക്കന്‍ സിംഹങ്ങള്‍, ചീറ്റപ്പുലികള്‍, എന്നിവയുള്‍പ്പെടെ പൂച്ച വിഭാഗത്തില്‍ പെട്ട എട്ട് ജീവികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതിന് മുൻപ് ബ്രിട്ടനില്‍ വളര്‍ത്തു നായയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ആശങ്കയ്ക്ക് കാരണമായിരുന്നു.മൃഗശാലയിൽ ചില മൃഗങ്ങള്‍ ജലദോഷം, ചുമ എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് ഈ മൃഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് മൃഗശാലയിലെ 12000 ത്തിലധികം മൃഗങ്ങളെയാണ് കോവിഡ് പരിശോധന നടത്തുകയും ചെയ്തു.

അതേസമയം രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ഒരു മാസത്തോളമായി മൃഗങ്ങള്‍ക്ക് മാത്രമായി പ്രത്യേകം തയ്യാറാക്കിയ വാക്സിന്‍ മൃഗശാലയില്‍ നല്കുന്നുണ്ട്. മനുഷ്യര്‍ക്ക് പുറമെ മൃഗങ്ങളിലേക്കും കൊവിഡ് പടര്‍ന്ന് പിടിക്കുന്നതിനെ തുടർന്ന് കോവിഡ് നിയന്ത്രണങ്ങളും അധികൃതർ കടുപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.