India
image_print

ആശുപത്രിയിൽ വൻ തീപിടുത്തം;10 രോഗികൾ മരിച്ചു

Written by

archanaa chuqwe

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ വന്‍ അഗ്നിബാധ ഉണ്ടായി. 10 രോഗികള്‍ വെന്തുമരിച്ചു.അഹമ്മദ് നഗര്‍ സിവില്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.

അപകടത്തില്‍ മറ്റൊരു രോഗിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.17 രോഗികളെ പ്രവേശിപ്പിച്ച കൊവിഡ് വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ശേഷിക്കുന്ന രോഗികളെ മറ്റൊരു ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ ഡോ രാജേന്ദ്ര ഭോസ്‌ലെ പറഞ്ഞു. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published.