India
image_print

ഇടുക്കി ഡാം ഇന്ന് തുറക്കില്ല;ആവശ്യമെങ്കില്‍ നാളെ രാവിലെ തുറക്കും

Written by

archanaa chuqwe

ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്നും ആവശ്യമെങ്കില്‍ നാളെ രാവിലെ തുറക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.2400 അടി വരെ കാത്തുനില്‍ക്കില്ല. ഡാം തുറക്കുന്നതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.

കൂടാതെ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അതേസമയം, ഇടുക്കി- മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉളവാക്കുന്നുണ്ട്. ഇടുക്കിയില്‍ ജലനിരപ്പ് 2399 അടിയിലേക്കാണ് ഉയരുന്നത്.

അതേസമയം 2399.03 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിസിച്ചിട്ടുമുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്കാണ് ഉയരുന്നത്. പുതിയ റൂള്‍ കര്‍വ് പ്രകാരം 141 അടി വരെ മാത്രമേ തമിഴ്‌നാടിന് ജലനിരപ്പ് ഉയര്‍ത്താനാകൂ.

ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *