India
image_print

ഇത്തരം ആപ്പുകള്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തോ? എങ്കില്‍ പണി കിട്ടും

Written by

webtngi1

Highlights

ഓണ്‍ലൈന്‍ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച ഏറ്റവും പുതിയ മുന്നറിയിപ്പാണ് മുന്‍നിര ബാങ്ക് എസ് ബി ഐ അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്നത്

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഫോണില്‍ വരുന്ന സന്ദേശങ്ങളും നിങ്ങളുടെ കാര്‍ഡ് വിവരങ്ങളടങ്ങിയ അക്കൗണ്ട് വിശദാംശങ്ങള്‍ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ ഇടപാടുകളുടെ വിശ്വാസ ഉറപ്പാക്കുന്ന ഒടിപി നമ്പറിന്റെയോ നിങ്ങളുടെ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളിലെ പിന്‍ നമ്പര്‍ ഇതൊന്നും നിങ്ങള്‍ നല്‍കേണ്ടതില്ല പക്ഷേ പണം പോകും. ഓണ്‍ലൈന്‍ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച ഏറ്റവും പുതിയ മുന്നറിയിപ്പാണ് മുന്‍നിര ബാങ്ക് എസ് ബി ഐ അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്നത്. സുരക്ഷിതവും ലളിതവുമായി പണം കൈമാറുന്നതിന് വേണ്ടി നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകള്‍ വ്യാജം ആണെങ്കില്‍ പണി കിട്ടും എന്നാണ് മുന്നറിയിപ്പ്.

ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഒറിജിനലിനെ പോലും വെല്ലുന്ന തരത്തില്‍ ഉള്ള ആപ്പുകള്‍ ഉണ്ടെന്നും സീസണനുസരിച്ചാണ് തട്ടിപ്പുകാര്‍ അവരുടെ തന്ത്രം മാറുന്നതെന്നും ഓ ടി പി, എ ടി എം പിന്‍ കാര്‍ഡുകള്‍ എന്നിവയുടെ വിശ്വാസത്തെ തന്നെ തകര്‍ക്കുന്നതാണ് ബാങ്കിന്റെ പുതിയ വെളിപ്പെടുത്തല്‍. മുമ്പ് ഇത്തരം വിശദാംശം ഒരിക്കലും മറ്റാര്‍ക്കും കൈമാറരുതെന്നായിരുന്നു ബാങ്കുകളുടെ മുന്നറിപ്പ്. എന്നാല്‍ ഇപ്പോള്‍ ഈ വിവരങ്ങളൊന്നും നല്‍കിയില്ലെങ്കിലും നമ്മുടെ ഫോണിലെ വ്യാജ ആപ്പുകള്‍ ആണെങ്കില്‍ പണം പോകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതുകൊണ്ട് തന്നെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പ് വരുത്തുകയെന്നും മറ്റൊരാളുടെ നിര്‍ദേശമനുസരിച്ച് മാത്രം സാമ്പത്തിക ഇടപാടുകള്‍ക്ക് ഉള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ യഥാര്‍ത്ഥ ആപ്ലിക്കേഷനാണ് ഇപ്പോഴുള്ളതെന്ന് അക്കൗണ്ട് ഉടമകള്‍ ഉറപ്പുവരുത്തണമെന്നും മറ്റൊരു മേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് ഡിജിറ്റല്‍ ബന്ധപ്പെട്ട തട്ടിപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.