India
image_print

ഇന്ത്യൻ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍

Written by

archanaa chuqwe

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വ്യോമപാത പാകിസ്ഥാന്‍ ഗവര്‍ണ്‍മെന്റ് നിഷേധിച്ചു. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് പാകിസ്ഥാന്‍ വഴി ഷാര്‍ജയിലേക്ക് പുറപ്പെടുന്ന വിമാനങ്ങള്‍ക്കാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ വ്യോമപാത നിഷധിച്ചിരിക്കുന്നത്.സംഭവത്തിൽ നിര്‍ഭാഗ്യകരമായ സംഭവമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.അതേസമയം 2009-10 കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനും സമാനമായ നിലയില്‍ പാകിസ്ഥാന്‍ വ്യോമപാത അനുവദിച്ചിരുന്നില്ലെന്നും ട്വീറ്റില്‍ പറയുന്നു. നേരത്തെ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇറ്റലിയില്‍ പോകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച വിമാനത്തിന് പാകിസ്ഥാന്‍ വ്യോമപാത അനുവദിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വ്യോമപാത പാകിസ്ഥാന്‍ നിഷേധിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.