1

ഇന്ത്യയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

മിക്രോണ്‍ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണാടകയില്‍നിന്നുള്ള രണ്ടു പുരുഷന്മാരിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 66ഉം 54ഉം വയസ് പ്രായമുള്ളവര്‍ക്കാണ് വൈറസ് ബാധ. ഇവരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് അന്വേഷിച്ചുവരികയാണ്.

വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇവരെ ഉടന്‍ തന്നെ ഐസലേഷനില്‍ ആക്കിയതിനാല്‍ രോഗവ്യാപന ഭീഷണിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ 25 രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്