India
image_print

ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്

Written by

webtngi1

കാര്‍ഗില്‍ യുദ്ധത്തില്‍ വിജയം കൈവരിച്ചിട്ട് ഇന്നേക്ക് ഇരുപത്തിരണ്ടാം വാര്‍ഷികദിനം. യുദ്ധത്തില്‍ ഇന്ത്യക്ക് നഷ്ടമായ 527 ധീരയോദ്ധാക്കളെ അനുസ്മരിക്കാനാണ് ജൂലൈ 26 കാര്‍ഗില്‍ യുദ്ധവിജയ ദിവസമായി ആചരിക്കപ്പെടുന്നത്. ഇന്ത്യാ ഗേറ്റ് യുദ്ധ സ്മാരകത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി അടക്കം പ്രമുഖര്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.

1999 മെയ്, ജൂലൈ കാലയളവിലാണ് കാര്‍ഗില്‍ യുദ്ധം നടന്നത്. പാക്ക് പട്ടാളത്തിന്റെ സഹായത്തോടെ ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നുഴഞ്ഞുകയറിയവരാണ് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ചത്. ശ്രീനഗര്‍ ലെ ദേശീയപാതയിലൂടെ പോകുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങളാണ് പാക് സംഘം ആദ്യം ആക്രമിച്ചത്. തുടക്കത്തില്‍ ഇന്ത്യയുടെ ഭാഗത്ത് കൂടുതല്‍ ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായെങ്കിലും തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് ഇടയന്മാരില്‍ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍കാരുടെ ഒളിസങ്കേതം തിരിച്ചറിഞ്ഞ സൈന്യം ഓപ്പറേഷന്‍ വിജയ് തുടങ്ങുകയും യുദ്ധത്തില്‍ ഇന്ത്യ വിജയം വരിക്കുകയും ചെയ്തു. എന്നാല്‍ ഉശിരന്മാരായ 527 പോരാളികളെയാണ് രാജ്യത്തിന് നഷ്ടമായത്.പാക്കിസ്ഥാന്റെ ഭാഗത്തെ ഏകദേശം 400 ലധികം പേരാണ് കൊല്ലപ്പെട്ടത്.

പര്‍വത മേഖലയില്‍ ആണെങ്കിലും ഇന്ത്യയുടെ മൂന്ന് സേനകളും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കാളികളായി. കരസേന നേരിട്ടാണ് യുദ്ധത്തില്‍ പങ്കാളികളായത്. യുദ്ധത്തിനുശേഷം സേനാ ലഡാക്ക് മേഖലയില്‍ നിയോഗികപ്പെടുന്ന സേനകള്‍ക്ക് വേണ്ടി പ്രത്യേക പരിശീലന സ്‌കൂള്‍ തുടങ്ങി. അതുകൊണ്ടുതന്നെ രാജ്യത്തിനുവേണ്ടി ധീരമായി പോരാടി മരണം വരിച്ച ജവാന്‍ മാരുടെ ഓര്‍മ്മയ്ക്കായി ഇന്ന് കാര്‍ഗില്‍ വിജയ ദിനമായി ആചരിക്കുന്നു.

 

Leave a Reply

Your email address will not be published.