India
ഇന്റര്‍നെറ്റ് ഉപയോഗം; കോവിഡ് കാലത്ത് റെക്കോര്‍ഡ് വര്‍ധന
Last updated on Jul 17, 2021, 6:07 am


Highlights
21.9 എംബി പി എസാണ് റിലയന്‍സ് ജിയോയുടെ ഡൗണ്‍ലോഡ് വേഗത
പഠനവും ജോലിയും എല്ലാം ഓണ്‍ലൈനില്‍ തന്നെ ആയതിനാല്‍ ഇന്റര്‍നെറ്റ് ഉപയോഗം കൊവിഡ് കാലത്ത് വളരെ മുന്പില്. അതേസമയം നെറ്റ്വര്‍ക്കിന്റെ ഉപയോഗം കൂടിയതോടെ നെറ്റ്വര്‍ക്കിന്റെ വേഗതയും കുറയാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മിക്ക കമ്പനികളും നെറ്റ്വര്ക്കിംഗ് വേഗത ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്. 2021 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ട്രൊ യിയുടെ കണക്കുകളില്‍ 4ജി വേഗത്തില്‍ റിലയന്‍സ് ജിയോയാണ് ഏറ്റവും മുന്നില്‍.
ഈ കാലയളവില്‍ 21.9 എംബി പി എസാണ് റിലയന്‍സ് ജിയോയുടെ ഡൗണ്‍ലോഡ് വേഗത. ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റില്‍ നിന്നുള്ള ഉള്ളടക്കം ആക്സസ് ചെയ്യാന്‍ സഹായിക്കുന്നതാണ് ഡൗണ്‍ലോഡ് വേഗത. കഴിഞ്ഞ മാര്‍ച്ചില്‍ 18.6 എംബിപി എസ് ആയിരുന്നു ജിയോയുടെ ഡൗണ്‍ലോഡ് വേഗത. 2020 നവംബറില്‍ ഇത് 20.8 ആയി ഉയര്‍ന്നു.അതേസമയം 8.0 എംബിപി എസ്സാണ് വോഡഫോണിന്റെ വേഗത. ഐഡിയുടേത് 7.3 ഉം എയര്‍ടെലിന്റെ ശരാശരി വേഗം 5.9 എം ബി പി എസുമാണ് . വി ഇന്ത്യയുടേത് 6.5 എംബിപി എസുമാണ്.


