India
image_print

ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് ഒരു കിടിലൻ ഫീച്ചർ കൂടി;ഇനിമുതൽ സ്റ്റോറികളിലെ ടെക്സ്റ്റ് ട്രാന്‍സലേറ്റ് ചെയ്യാം

Written by

webtngi1

ഇൻസ്റ്റാഗ്രാമിൽ ഒരു പുതിയ ഫീച്ചർ കൂടി വന്നിരിക്കുന്നു.ഇനി ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലെ ടെസ്റ്റുകള്‍ ഓട്ടോമാറ്റിക്കായി വിവര്‍ത്തനം ചെയ്യപ്പെടും. ഒന്നും രണ്ടുമല്ല, 90 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുവാന്‍ ഇന്‍സ്റ്റാഗ്രാമിന് ഇനി സാധിക്കും. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിന് നിരവധി ഉപയോക്താക്കളാണുള്ളത്. ഇനി ഇന്‍സ്റ്റാഗ്രാമില്‍ നമ്മള്‍ കാണുന്ന ഏതെങ്കിലും സ്റ്റോറിയില്‍ അറിയാത്ത ഭാഷയിലുള്ള ടെക്സ്റ്റ് ആണ് ഉള്ളതെങ്കില്‍ ഇത് ഓട്ടോമാറ്റിക്കായി വിവര്‍ത്തനം ചെയ്യാം. അതിനായി സ്റ്റോറി പോസ്റ്റിന്റെ മുകളില്‍ ഇടത് ഭാഗത്തായി കാണാനാവുന്ന ‘സീ ട്രാന്‍സലേഷന്‍’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്‌താല്‍ മതി.

സീ ട്രാന്‍സലേഷന്‍’ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ സ്റ്റോറിയിലെ ടെക്സ്റ്റ് ഓട്ടോമാറ്റിക്കായി വിവര്‍ത്തനം ചെയ്ത് ലഭ്യമാകും

ഹിന്ദി, ജാപ്പനീസ്, പോര്‍ച്ചുഗീസ്, അറബിക് തുടങ്ങിയവ ഉള്‍പ്പെടെ 90 ഭാഷകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് കമ്ബനി അറിയിക്കുന്നത്. സ്റ്റോറികളിലെ ടെക്സ്റ്റ് ട്രാന്‍സലേറ്റ് ചെയ്യാന്‍ മാത്രമേ സാധിക്കുകയുള്ളു എന്നതും പ്രധാനമാണ്.

Leave a Reply

Your email address will not be published.