India
image_print

ഈടില്ലാതെ വായ്പ;സുവിധ പ്ലസ്സുമായി കേരള ബാങ്ക്

Written by

archanaa chuqwe

കാലവർഷം, കോവിഡ് പ്രതിസന്ധിയിൽ തളർന്നു പോയ ചെറുകിട സംരംഭകർക്ക് ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയുമായി കേരള ബാങ്ക്.  കെബി സുവിധ പ്ലസ് എന്ന വായ്പയുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.  പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും വായ്പ ലഭിക്കും. കേരള ബാങ്കിന്റെ എല്ലാ ശാഖകളിലും വായ്പ ലഭ്യമാണ്.

ഉൽപാദന, സേവന, വിപണന മേഖലകളിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർ,ബസ് ഉടമകൾ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർ തുടങ്ങിയവര്‍ക്ക് വായ്പ ലഭ്യമാണ്.

പ്രത്യേകതകൾ

പരമാവധി 5 ലക്ഷം രൂപ (ബസ് ഉടമകൾക്കും ചെറുകിട കച്ചവടക്കാർക്കും 2 ലക്ഷം രൂപ വരെ).പലിശ നിരക്ക് 9%, കാലാവധി പരമാവധി 60 മാസം, സർക്കാരിന്റെ പ്രത്യേക പലിശ സബ്സിഡി

Leave a Reply

Your email address will not be published.