India
ഈ പട്ടണത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ നിങ്ങളുടെ അപന്റിക്സ് നീക്കം ചെയ്യണം;കാരണം ഇങ്ങനെ
Last updated on Jul 23, 2021, 9:49 am


ലോകത്തിന്റെ പല ഭാഗങ്ങളിലും പല തരത്തിലുള്ള നിയമങ്ങളാണ് നിലനില്‍ക്കുന്നത്. അത്തരത്തില്‍ വ്യത്യാസ്തമായിരിക്കുകയാണ് അന്റാര്‍ട്ടിക്കയിലെ ഒരു പട്ടണം. ഇതുവരെ ആരും കേള്‍ക്കാത്ത ഒരു വിചിത്ര നിയമമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഈ പട്ടണത്തില്‍ താമസിക്കണമെങ്കില്‍ എല്ലാവരും അവരുടെ അപന്റിക്സ് നീക്കം ചെയ്യേണ്ടത് നിര്‍ബന്ധമാണ്. അല്ലാതെ ഒരാള്‍ക്ക് അവിടേക്ക് കടക്കാന്‍ പോലും കഴിയില്ല. അത് ഏതു പ്രായത്തിലുള്ള ആളായാലും ശരി. അന്റാര്‍ട്ടിക്കയിലെ ഒരു ചിലിയന്‍ പട്ടണമായ വില്ല ലാസ എക്ട്രേല്ലാസാണ് ഈ വിചിത്ര നിയമം കൊണ്ടുവന്നത്. വളരെ ദൂരെ സ്ഥിതിചെയ്യുന്ന ഈ നഗരത്തില്‍ പ്രദേശവാസികള്‍ക്ക് വേണ്ടി ഒരു പ്രൈമറി സ്കൂളും, പോസ്റ്റോഫീസ്, ജനറല്‍ ബാങ്ക്, അടിസ്ഥാന ആരോഗ്യപരിരക്ഷാ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്.
എന്നാല്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി ഒന്നും തന്നെ ഇവിടെയില്ല. അതുകൊണ്ട് തന്നെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കുട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ താമസക്കാരും പട്ടണത്തിലേക്ക് പോകുന്നു. ഡോക്ടര്‍മാര്‍ നിലവിലുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും തന്നെ ശസ്ത്രക്രിയ ചെയ്യാനുള്ള കഴിവ് ഇല്ല. അപന്റിക്സ് എങ്ങാനും പൊട്ടിയാല്‍ അടിയന്തര ചികിത്സ ലഭിക്കാതെ രോഗി മരണപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് അത് നീക്കം ചെയ്ത ശേഷം മാത്രം പട്ടണത്തില്‍ പ്രവേശിക്കാനുള്ള നിയമം കൊണ്ടുവന്നത്. 2018 ലെ കണക്കുപ്രകാരം നഗരത്തിലെ എല്ലാ നിവാസികളും അപന്റിക്സ് നീക്കം ചെയ്തു കഴിഞ്ഞു. പരിമിതമായ ഇന്റര്‍നെറ്റ് സൗകര്യമുള്ള നാഗരത്തില്‍ കണക്ടിവിറ്റിയും വളരെ കുറവാണ്. വാര്‍ഷിക ശരാശരി താപനില മൈനസ് തുടരുമെങ്കിലും ഭൂഖണ്ഡത്തിലെ മറ്റ് സ്ഥലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ ഊഷ്മളമായി തന്നെ തുടരുകയാണ്.


