India
യുപിയില്‍ 7 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Last updated on Sep 26, 2021, 4:31 pm


ഏഴുമന്ത്രിമാരെ ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.കോണ്‍ഗ്രസ് വിട്ടുവന്ന ജിതിന് പ്രസാദ ഉള്‍പ്പെടെ ഉള്ളവരാണ് മന്ത്രിമാരായ ഏഴ് പേര്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ജിതിന് പ്രസാദ, ഛത്രപാല്‍ സിംഗ്, പള്‍ട്ടു റാം, സംഗീത ബല്‍വന്ത്, സഞ്ജീവ് കുമാര്‍, ദിനേശ് കാര്‍ത്തിക്, ധരംവീര്‍ പ്രജാപതി എന്നിവരാണ് പുതിയ മന്ത്രിമാര്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ യു.പിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യോഗി സര്‍ക്കാര്‍ മന്ത്രിസഭാ വിപുലീകരണം നടത്തിയത്.


