India
ഉത്സവസീസണില്‍ ജനം കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം; മുന്നറിയിപ്പുമായി പ്രധാനമന്ത്രി
Last updated on Jul 25, 2021, 9:05 am


രാജ്യത്ത് ഉത്സവ സീസണ് അടുത്ത പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രി മുന്നറയിപ്പ് നല്‍കിയത്.
കൊറോണ വൈറസ് ഇവിടെ നിന്ന് പോയിട്ടില്ല. അതിനാല്‍ ഉത്സവസീസണില്‍ ജനം കൂടുതല്‍ ജാഗ്രത പാലിക്കണം. കോവിഡ് പ്രോട്ടോക്കോളില്‍ ഒരു വീട്ടുവീഴ്ചയും അരുതെന്നും വാക്സിന് എടുക്കാന്‍ മടി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വാക്സിന് സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാവണം. ഭയം മാറ്റിവെയ്ക്കണം. വാക്സിന് എടുക്കുന്നവരില്‍ ചിലര്‍ക്ക് പനി വരുന്നുണ്ട്. അത് ഏതാനും മണിക്കൂറുകള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. വാക്സിന് സ്വീകരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ‘അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളെ മാത്രമല്ല, നിങ്ങളുടെ കുടുംബത്തെ കൂടി അപകടത്തിലാക്കുകയാണ്’- മോദി പറഞ്ഞു.
കൂടാതെ ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങളെ സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ ആരംഭിച്ച ‘വിക്ടറി പഞ്ച് കാമ്പെയ്ന്’ വഴി പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി മോദി ജനങ്ങളോട് ആവശ്യപ്പെട്ടു


