India
image_print

‘എന്റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങള്‍’; രസകരമായ നിമിഷങ്ങള്‍ പങ്കുവച്ച് വിനയ് ഫോര്‍ട്ട്

Written by

webtngi1

ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി മികച്ച അഭിപ്രായം നേടി മുന്നേറുന്ന സിനിമയാണ് മാലിക്.മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് നായകനായെത്തിയ മാലിക് ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി പിടിച്ച് പറ്റിയിട്ടുണ്ട്.ഫഹദിന് പുറമെ നിമിഷ സജയന്‍ വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, ഇന്ദ്രാന്‍സ്, സലിം കുമാര്‍, ജലജ, ദിനേശ് പ്രഭാകര്‍, പാര്‍വതി കൃഷ്ണ, ദിവ്യ പ്രഭ, സനല്‍ അമാന്‍ തുടങ്ങിയ മറ്റു താരങ്ങളും ചിത്രത്തിലുണ്ട്.

മാലിക്കിലെ ഡേവിഡ് ക്രിസ്തുദാസിനെ ഗംഭീരമാക്കിയ വിനയ് ഫോര്‍ട്ട് സോഷ്യല്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.നിമിഷ സജയന്റെ രസകരമായ ഒരു വീഡിയോയാണിത്. മാലിക്കിലെ നിമിഷയുടെയും വിനയ് ഫോര്‍ട്ടിന്റെയും പിതാവിന്റെ വേഷം അവതരിപ്പിച്ച താരത്തെ തല്ലുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ അപ്പനെ തരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം’ എന്ന് കുറിപ്പോടെയാണ് വിനയ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published.