India
image_print

എല്ലാ ഫോര്‍മാറ്റിലും 50 വിജയം; റെക്കോഡുമായി വിരാട് കോലി

Written by

archanaa chuqwe

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് വിജയത്തിന് ശേഷം എല്ലാ ഫോര്‍മാറ്റുകളിലായി 50 അന്താരാഷ്ട്ര മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി വിരാട് കോഹ്ലി.കോഹ്ലിയുടെ 50-ാം ടെസ്റ്റ് വിജയം, 153 ഏകദിന വിജയങ്ങളും 59 ടി20 വിജയങ്ങളും കൂട്ടിച്ചേര്‍ത്ത്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ഏക കളിക്കാരനായി.കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് ഒഴിവാക്കിയ കോഹ്ലി രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ വലിയ വിജയത്തിലേക്ക് നയിക്കുകയും സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ 14 പരമ്പര വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു.ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍മാരെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളി ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.

 

മുംബൈ ടെസ്റ്റില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ 372 റണ്‍സിന് തകര്‍ത്ത് രണ്ട് മത്സരങ്ങളുടെ പരമ്പര 1-0 ന് സ്വന്തമാക്കി.രണ്ടാം ഇന്നിങ്സില്‍ 540 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 167 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.ബ്ലാക്ക് ക്യാപ്‌സിനെതിരെ സ്വന്തം തട്ടകത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാമത്തെ ടെസ്റ്റ് പരമ്പര വിജയം കൂടിയാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍ അവസാനമായി ഇന്ത്യയില്‍ റെഡ് ബോള്‍ മത്സരം ജയിച്ചത് 1988ല്‍ ഈ വേദിയിലാണ്.

Leave a Reply

Your email address will not be published.