India
എ.ആര്. റഹ്മാനെതിരായ നഷ്ടപരിഹാര ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി
Last updated on Jul 25, 2021, 9:39 am


എ.ആര്. റഹ്മാനെതിരായ നഷ്ടപരിഹാര ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. മൂന്നുകോടിരൂപയുടെ നഷ്ടപരിഹാര ഹര്‍ജിയാണ് കോടതി തള്ളിയത്എ.ആര്. റഹ്മാനെതിരെ ഒരു സംഗീത പരിപാടിയുടെ സംഘാകനാണ് കേസ് നല്‍കിയത.്2000-ത്തില്ദുബായില് നടത്തിയ സംഗീത പരിപാടി പരാജയപ്പെട്ടതിനെ തുടര്‍ന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് സംഘാടകന്‍ സിവില്‍ ഹര്‍ജി നല്കുകയായിിരുന്നു.
ജസ്റ്റിസ് ആര്. സുബ്രഹ്മണ്യമാണ് ഹര്‍ജി തള്ളിയത്സംഗീതപരിപാടി നഷ്ടത്തിലായതുമായി തനിക്ക് ബന്ധമില്ലെന്നും പരിപാടിക്കായി പറഞ്ഞുറപ്പിച്ചിരുന്ന തുകപോലും സംഘാടകര്‍ തന്നില്ലെന്നും എ.ആര്. റഹ്മാന്റെ അഭിഭാഷക കോടതിയെ അറിയിക്കുകയായിരുന്നു.വ്യാജ ആരോപണങ്ങളുന്നയിക്കുന്ന ഹര്‍ജി തള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന് കേസ് തീര്‍ന്നതാണെന്നാണ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഒത്തുതീര്‍പ്പുകളൊന്നും ഉണ്ടായിട്ടില്ലെന്ന് എ.ആര്. റഹ്മാന്റെ അഭിഭാഷക വ്യക്തമാക്കുകയായിരുന്നു.


