India
image_print

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് ആദ്യ സെമസ്റ്റർ പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു

Written by

archanaa chuqwe

ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് ആദ്യ സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു.നവംബര്‍ 29 മുതല്‍ ഡിസംബര്‍ 16 വരെയാണ് പത്താംക്ലാസ് പരീക്ഷ നടക്കുക. നവബംര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെയുള്ള തീയതികളില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും നടത്തുമെന്ന് ഇരു പരീക്ഷകളുടെയും സംഘാടകരായ സിഐഎസ്‌സിഇ അറിയിച്ചിട്ടുണ്ട്.

അതേസമയം നേരത്തെ നവംബര്‍ 15 മുതല്‍ പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനം. പിന്നീട് ഇതു മാറ്റിവയ്ക്കുകയായിരുന്നു. ഇരുപരീക്ഷകളും ഓഫ്‌ലൈനായി അതതു സ്‌കൂളുകളിലാണ് ഉണ്ടാവുക.പത്താം ക്ലാസ് പരീക്ഷ രാവിലെ പതിനൊന്നിനാണ് തുടങ്ങുക. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഉച്ചയ്ക്കു രണ്ടിന് ആയിരിക്കും ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *