India
ഐസൊലേഷന്‍ കാലാവധി കുറച്ച് ഖത്തർ
Last updated on Jan 26, 2022, 12:44 pm


കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ കാലാവധി കുറച്ച് ഖത്തർ. പത്ത് ദിവസത്തില്‍ നിന്ന് ഏഴ് ദിവസമായാണ് ഐസൊലേഷൻ കാലാവധി കുറച്ചത്.മെഡിക്കല്‍ ലീവും കുറച്ചു.കൊവിഡ് പോസിറ്റീവായ മിക്ക ആളുകൾക്കും ഏഴ് ദിവസത്തിനകം തന്നെ രോഗം ബേധമാകുന്നതായി കണ്ടെത്തിയതോടെയാണ് ഐസൊലേഷന്‍ കാലാവധി കുറക്കാൻ നടപടി.
എന്നാൽ ഏഴാം ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. ഇത് നെഗറ്റീവ് ആയാല്‍ ഇഹ്തിറാസ് ആപ്പിലും ഗ്രീന്‍ സിഗ്നല്‍ വരും. ആന്റിജന്‍ ടെസ്റ്റ് ഫലം പോസിറ്റീവ് ആയാല്‍ മൂന്ന് ദിവസം കൂടി ഐസൊലേഷനില്‍ തുടരേണ്ടതുണ്ട്. അതിന് ശേഷം ടെസ്റ്റ് ചെയ്യാതെ തന്നെ പുറത്തിറങ്ങാൻ സാധിക്കും.
അതേസമയം എസൊലേഷനില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 2,748 പേര്‍ക്കാണ് ഖത്തറില്‍ രോഗബാധ സ്ഥിരീകരിച്ചത്.


