India
image_print

ഒമാനില്‍ പ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാൻ ആരംഭിച്ചു

Written by

archanaa chuqwe

ഒമാനില്‍ പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാൻ ആരംഭിച്ചു. ഫൈസര്‍ബയോടെക് വാക്‌സിനാണ് മൂന്നാംഡോസായി പ്രതിരോധ ശേഷി കുറഞ്ഞവർക്ക് നല്‍കുന്നത്.

പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി വടക്കന്‍ ബത്തിന ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസ് അറിയിച്ചു.രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിച്ച്‌ മൂന്ന് മാസം പൂര്‍ത്തിയാക്കിയ 12 വയസും അതിന് മുകളിലും പ്രായമുള്ള പ്രതിരോധശേഷി കുറഞ്ഞ രോഗികള്‍, കാന്‍സര്‍ ചികിത്സക്ക് വിധേയരായവര്‍, അവയവം മാറ്റിവെക്കല്‍, എച്ച്‌.ഐ.വി ബാധിതര്‍ തുടങ്ങിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇതിനകം തന്നെ വിവിധ ഗവര്‍ണറേറ്റുകളില്‍ മറ്റ് വിഭാഗകാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങിയിട്ടുണ്ട്.

അതേസമയം ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ചികിത്സയിലായിരുന്ന 13 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. അതേസമയം രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *