India
image_print

ഒളിംപിക്‌സിന് ഇനി ആറ് ദിവസം മാത്രം; ആശങ്ക പടര്‍ത്തി ഒളിംപിക് വില്ലേജില്‍ കൊവിഡ്

Written by

webtngi1

ടോക്യോ ഒളിംപിക്‌സ് ആരംഭിക്കാൻ ഇനി ആറ് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടയിൽ ആശങ്ക പടര്‍ത്തി ഒളിംപിക് വില്ലേജില്‍ കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ ഒഫീഷ്യലിനാണ് രോഗബാധ. പരിശോധനയ്‌ക്കിടെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതായി ഒളിംപിക്‌സ് സംഘാടക സമിതി വക്‌താവാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഈ മാസം 23നാണ് ഒളിംപിക്‌സ് ആരംഭിക്കുന്നത്. ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്‌സ് നടക്കാൻ ഒരുങ്ങുന്നത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ കാണികള്‍ക്ക് പ്രവേശനം നൽകുന്നില്ല.

Leave a Reply

Your email address will not be published.