India
ഒളിമ്പിക്സ് മെഡൽ ജേതാക്കള്‍ക്കായുള്ള പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്
Last updated on Jul 23, 2021, 2:03 pm


ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ടോക്കിയോ ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തിരശീല വീഴും.എന്നാൽ ഇപ്പോൾ ഇന്ന് മുതൽ ഓഗസ്റ്റ് 8 വരെ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക് ഗെയിംസിൽ ഒളിമ്ബിക്സ് മെഡൽ ജേതാക്കള്‍ക്കായുള്ള പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്.ഒളിമ്ബിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ ഓരോ അംഗത്തിനും നിത്യ ചെലവിനായി 50 ഡോളര്‍ വീതം പോക്കറ്റ് അലവന്‍സായി അനുവദിച്ചിട്ടുണ്ട്.
ഒളിമ്ബിക്സില്‍ സ്വര്‍ണം നേടുന്നവര്‍ക്ക് 75 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.വെള്ളി മെഡല്‍ സ്വന്തമാക്കുന്നവര്‍ക്ക് 40 ലക്ഷവും വെങ്കല മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് 25 ലക്ഷം രൂപയും പാരിതോഷികമായി ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന് നല്‍കും.127 കായികതാരങ്ങളാണ് ഇന്ത്യയ്ക്കായി ടോക്കിയോയില്‍ എത്തിയിരിക്കുന്നത്.
കൂടാതെ ടോക്കിയോ ഒളിമ്പിക് ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഓരോ അത്ലറ്റിനും ഒരു ലക്ഷം രൂപ വീതവും ശുപാർശ ചെയ്തിട്ടുണ്ട്.


