India
image_print

ഓഗസ്റ്റ് ഒന്നു മുതല്‍ പ്രളയസെസ് ഇല്ല; ഈ വസ്തുക്കളുടെ വില കുറയും

Written by

webtngi1

ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയസെസ് ജൂലൈ 31ന് അവസാനിക്കും. 2019 ആഗസ്റ്റ് ഒന്നുമുതല്‍ രണ്ടു വര്‍ഷത്തേക്കായിരുന്നു ഇത് നടപ്പിലാക്കിയത്. ജൂലൈ 31ന് ശേഷം നടത്തുന്ന വില്പനയ്ക്ക് സെസ് ഈടാക്കാതിരിക്കാന്‍ വ്യാപാരികള്‍ക്ക് ബില്ലിംഗ് സോഫ്റ്റ്വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു.ഇതോടെ സംസ്താനത്ത് ഈ വസ്തുക്കളുടെ വില കുറയും.

വാഹനങ്ങള്‍ക്കു പുറമെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍, ടിവി, റഫ്രിജറേറ്റര്‍, മൈക്രോ ഓവന്‍, മിക്‌സി, ക്യാമറ, മരുന്നുകള്‍, 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള തുണികള്‍, കണ്ണട, ചെരിപ്പ്, ബാഗ്, സിമന്റ്, പെയിന്റ് മാര്‍ബിള്‍, ടൈല്‍, ഫര്‍ണിച്ചര്‍, വയറിങ് കേബിള്‍,, ഇന്‍ഷുറന്‍സ്, സിനിമ ടിക്കറ്റ്, തുടങ്ങിയവയ്ക്ക് ഒരു ശതമാനവും ഒരു പവന്‍ സ്വര്‍ണത്തിന് 90 രൂപയും 5 ലക്ഷം രൂപ വിലയുള്ള കാറിന് 5000 രൂപയും കുറയും.1200 കോടിയാണ് സര്‍ക്കാര്‍ സെസ് വഴി ഇടാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യം മാസങ്ങള്‍ക്കുമുമ്പ് നേടുകയും ചെയ്തിരുന്നു. ഇതോടെയാണ് പുതിയ മാറ്റം.

Leave a Reply

Your email address will not be published.