India
image_print

ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കാന്‍ നാടൊന്നിച്ച്‌ മുന്നോട്ടു വരണം:മന്ത്രി പി.എ മുഹമ്മദ് റിയാസ്

Written by

webtngi1

കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കാന്‍ നാടൊന്നിച്ച്‌ മുന്നോട്ടു വരണമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ കൊവിഡ് മഹാമാരി കാലത്ത് തുടങ്ങിയ ഡിജിറ്റല്‍ പഠനരീതി കൂടുതല്‍ ഫലപ്രദമായി ഓണ്‍ലൈന്‍ ഇന്ററാക്ടീവ് രീതിയിലേക്ക് മാറുന്ന സാഹചര്യത്തെ മുൻനിർത്തിയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.വയനാട് ജില്ലയിലെ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പഴയ വിദ്യാഭ്യാസ രീതിയിലേക്ക് ഇനി പെട്ടെന്ന് തിരിച്ചു പോക്കുണ്ടാവില്ലെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണമെന്നും. കൊവിഡ് വെല്ലുവിളി അവസാനിച്ചാലും ഡിജിറ്റല്‍ പഠന സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന രീതി നിലനില്‍ക്കും.

ഈ സാഹചര്യത്തില്‍ നൂറു ശതമാനം കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയേ തീരു. പക്ഷെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് മാത്രമാവില്ല. കക്ഷി ഭേദമന്യേ നിയമസഭയില്‍ സമവായമുണ്ടായ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് മന്ത്രി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.