India
image_print

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്മാര്‍ട്ട് ഫോണ്‍;മമ്മൂട്ടിയുടെ ‘വിദ്യാമൃതം’ കുട്ടികളിലേക്ക്

Written by

webtngi1

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഫോണില്ലാതെ വിഷമിക്കുന്ന കുട്ടികളെ സഹായിക്കാന്‍ നടന്‍ മമ്മൂട്ടി തുടങ്ങിയ വിദ്യാമൃതം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഫോണുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും. ജീവകാരുണ്യ രംഗത്ത് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മമ്മൂട്ടിയുടെ ഈ പ്രവര്‍ത്തനങ്ങള്‍ ആയിരത്തോളം കുട്ടികള്‍ക്ക് പ്രയോജനമാക്കുമെന്നും ഇത് സന്തോഷം നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനാപുരം ഗാന്ധിഭവനില്‍ കുട്ടികള്‍ക്കായുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഗാന്ധിഭവന്‍ ചെയര്‍മാന്‍ ഡോക്ടര്‍ സോമരാജിന് കൈമാറിയാണ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ നിരവധി കുട്ടികളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇല്ലാതെ വിഷമിച്ചത്. ഇതു മനസ്സിലാക്കിയ മമ്മൂട്ടി ജീവകാരുണ്യപ്രസ്ഥാനമായി രംഗത്തെത്തുകയായിരുന്നു. നിങ്ങളുടെ വീട്ടില്‍ വെറുതെ ഇരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഞങ്ങളെ ഏല്‍പ്പിക്കുക അത് അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കുമെന്നാണ് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് നിരവധി ആളുകള്‍ പുതിയ ഫോണുകളുമായി തന്നെ രംഗത്തെത്തി. കല്യാണരാമന്‍ തിരുവന്തപുരം മിംസ് ഹോസ്പിറ്റലില്‍ തുടങ്ങിയവര്‍ നൂറിലധികം പുതിയ ഫോണുകളാണ് മമ്മൂട്ടിക്ക് കൈമാറിയത്.

Leave a Reply

Your email address will not be published.