India
image_print

കടത്ത് സ്വര്‍ണ്ണം പിടിച്ചു പറിയ്ക്കുന്നതില്‍ ടിപി കേസ് പ്രതികള്‍ക്ക് ബന്ധം; ശബ്ദരേഖ പുറത്ത്

Written by

webtngi1

Highlights

പാര്‍ട്ടിയുടെ പിന്‍ബലമുണ്ടെന്ന് വരുത്തിത്തീര്‍ത്താണ് പിടിച്ചുപറി. ജിജോ തില്ലങ്കേരിയും രജീഷ് തില്ലങ്കേരിയും സംഘത്തിലുണ്ട്

രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്. കടത്ത് സ്വര്‍ണ്ണം പിടിച്ചുപറിക്കുന്നതില്‍ ടിപി കേസ് പ്രതികളുമുണ്ടെന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് ക്യാരിയറോട് ആസൂത്രകന്‍ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്‌സപ് ഓഡിയോ ആണ് പുറത്ത് വന്നത്. പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.

ടി പി കേസില്‍ പരോളില്‍ ഇറങ്ങിയ ഷാഫി ക്യാരിയര്‍ക്ക് സംരക്ഷണം ഒരുക്കും. പിടിച്ചു പറിച്ച സ്വര്‍ണ്ണത്തിന്റെ ഉടമ പിന്നീട് പ്രശ്‌നമുണ്ടാക്കിയാല്‍ കൊടി സുനി ഫോണ്‍ ചെയ്യും. ജയിലില്‍ നിന്ന് കൊടി സുനി ഇക്കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നു. ഈ സംഘം ഭീഷണി മുഴക്കുന്നതോടെ സ്വര്‍ണ്ണത്തിന്റെ ഉടമ പിന്‍മാറും. പാര്‍ട്ടിയുടെ പിന്‍ബലമുണ്ടെന്ന് വരുത്തിത്തീര്‍ത്താണ് പിടിച്ചുപറി. ജിജോ തില്ലങ്കേരിയും രജീഷ് തില്ലങ്കേരിയും സംഘത്തിലുണ്ട്

വാട്ട്‌സ് ആപ്പ് ശബ്ദരേഖയില്‍ നിന്ന്;

എയര്‍പോര്‍ട്ടില്‍ നമ്മുടെ ടീം കൂട്ടാന്‍ വരും. നീ വണ്ടിയില്‍ കയറി കൊണ്ടുപോയാല്‍ മാത്രം മതി. ഷാഫി, ജിജോ തില്ലങ്കേരി, രജീഷ് തില്ലങ്കേരി, ഇവരില്‍ രണ്ടുപേര്‍ ഒരുമിച്ചുണ്ടാകും. എന്റെ ഒരു അനിയനുമുണ്ടാകും മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കാരാകുന്നത് നിന്നെ സെയ്ഫ് ആക്കാനാണ്. ഷാഫിക്കാനെയോ സുനിയണ്ണനെ കൊണ്ടോ വിളിപ്പിക്കും. നമ്മുടെ പിള്ളേരാണ് പറ്റിപ്പോയി എന്ന് പറയും.

വീണ്ടും വരികയാണെങ്കില്‍ നേരിട്ടുപോയി കാണും മൂന്നിലൊന്ന് ഷാഫിക്കും തില്ലങ്കേരിക്കും കൊടുക്കുന്നത് നിന്നെ സേഫ് ആക്കാനാണ് കണ്ണൂരിലും കോഴിക്കോടുമായി കളിക്കുന്നത് നിന്നെ സേഫ് ആക്കാനാണ് ഒന്നും ഇല്ലാത്ത ഓണറാണെങ്കില്‍ രണ്ടു മൂന്നു പ്രാവിശ്യം അന്വേഷിച്ച് വരാന്‍ നോക്കും ഒരാളാണെങ്കില്‍ പിറകില്‍ ആരെങ്കിലും ഉണ്ടെന്ന് അറിഞ്ഞാല്‍ ഷാഫിക്കാടെ ടീമാണെന്ന് അറിഞ്ഞാല്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് അറിയാം.

നീ ഒറ്റയ്ക്കാണെങ്കില്‍ മൂന്നാല് മാസം കഴിഞ്ഞാലും നിന്നെ വിടില്ല, പാര്‍ട്ടീന്നാണെന്ന് വിളിച്ച് വിളിച്ച് പറയും. ബേജാറാകണ്ട നടക്കാത്തതല്ല ഇതൊന്നും, ഒരു പ്രശ്‌നവുമില്ല , ആരും പിറകെ വരില്ല. നാലുമാസമായി ഒരുപാട് ഗെയിം നടന്നിട്ടുണ്ട്. ഒരുപാട് സാമ്പത്തികമുള്ളയാളാണെങ്കില്‍ ഒറ്റ ഒരു പ്രാവിശ്യം കോള്‍ ചെയ്യും. അല്ലെങ്കില്‍ നാട്ടില്‍ വന്ന് ചങ്ങാതിമാര്‍ അന്വേഷിക്കും. എങ്ങനെ ആയാലും 10 – 12 ദിവസം അന്വേഷണം നടത്തി ഒഴിവാക്കും. അതിനാണ് പാര്‍ട്ടിക്കാരെ വെക്കുന്നത്.

ഇത്രമാത്രം പറയും. പറ്റിപ്പോയി. ബുദ്ധിമുട്ടിച്ചാല്‍ ഇങ്ങനെയാകില്ല ബന്ധപ്പെടുകയെന്ന് പറയും. അപ്പോള്‍ അവന്റെ ഭാഗത്ത് ചെക്കന്മാരുണ്ടെന്ന് അറിഞ്ഞാല്‍ പിന്നെ ബുദ്ധിമുട്ടിക്കില്ല.

 

Leave a Reply

Your email address will not be published.