India
കണ്ണൂര്‍ യൂണിവേഴ്സിറ്റി സിലബസ് പുനപ്പരിശോധിക്കും; മന്ത്രി ആര്.ബിന്ദു
Last updated on Sep 10, 2021, 6:11 pm


കണ്ണൂര്‍ യൂണിവേഴ്സിറ്റി സിലബസ് പുനപ്പരിശോധിക്കുമെന്ന് മന്ത്രി ആര്.ബിന്ദു പറഞ്ഞു. പാഠഭാഗങ്ങളില്‍ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സര്‍വകലാശാല സിലബസില്‍ സംഘപരിവാര്‍ നേതാക്കളുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം ഉണ്ടായത്. അതേസമയം സിലബസിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിക്കുമെന്ന് വൈസ് ചാന്‍സലര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.


