India
image_print

കനത്തമഴ;ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മൂന്നു ജില്ലയില്‍ റെഡ് അലേര്‍ട്ട്

Written by

webtngi1

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മൂന്നു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിലാണ് ഗംഗാ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ കാറ്റില്‍ ഹിമാചല്‍പ്രദേശിലെപലയിടങ്ങളിലും മഴയോടൊപ്പം മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ചത്തീസ്ഗഢ് മണാലി ദേശീയപാതയില്‍ ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. പശ്ചിമബംഗാളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

അതേസമയം ഡല്‍ഹിയില്‍ യമുനാനദിയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. യമുനയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് പഴയ റെയില്‍വേ ബ്രിഡ്ജില്‍ ജലനിരപ്പ് 205.10 മീറ്റര്‍ ആയിരുന്നു. ഏഴുമണിക്ക് 205.17 മീറ്ററും എട്ടുമണിക്ക് 205.22 മീറ്ററും 11മണിക്ക് 205.33 മീറ്ററുമെത്തി. 204. 50 മീറ്റര്‍ എത്തുമ്പോഴാണ് മുന്നറിയിപ്പ് നല്‍ക്കുക. അപകട സാധ്യത മുന്നില്‍ കണ്ട് ഡല്‍ഹിയില്‍ പലഭാഗങ്ങളിലും 13 ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ട്. 21 എണ്ണം ഏതുനിമിഷവും തയ്യാറാണ്.

 

Leave a Reply

Your email address will not be published.