India
കനത്ത മഴ;ഡൽഹി വിമാനത്താവളത്തിനൽ വെള്ളക്കെട്ട്
Last updated on Sep 11, 2021, 11:27 am


കനത്ത മഴയെ തുടര്‍ന്ന് ഡൽഹി വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം വെള്ളം കയറി.ഇതേതുടർന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തി വക്കാൻ സാധ്യത ഉണ്ട്.അതേസമയം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാല് ആഭ്യന്തര വിമാന സർവീസുകളും ഒരു അന്താരാഷ്ട്ര സർവീസും ദില്ലിയിൽ നിന്ന് ജയ്പൂറിലേക്കും അഹമ്മദാബാദിലേക്കും തിരിച്ചുവിട്ടു. കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 12 മണിക്കൂർ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.കൂടാതെ മണിക്കൂറിൽ 20 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യത ഉണ്ട്.


