India
image_print

കര്‍ഷകര്‍ തെമ്മാടികളെന്ന് കേന്ദ്ര മന്ത്രി ;മറുപടിയുമായി രാകേഷ് ടിക്കായത്ത്

Written by

webtngi1

കര്‍ഷകര്‍ തെമ്മാടികള്‍ ആണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി മീനാക്ഷിലേഖി ക്കെതിരെ രൂക്ഷവിമര്‍ശനവുമായി
ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്ത്. കര്‍ഷകര്‍ അന്നദാതാക്കള്‍ ആണെന്നും തെമ്മാടികള്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജലന്തര്‍ മന്തിറില്‍ നടന്ന സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതികരിക്കവേയാണ് കുറ്റകൃത്യങ്ങളാണ് കര്‍ഷകര്‍ ചെയ്യുന്നതെന്നും അവര്‍ കര്‍ഷകര്‍ അല്ലെന്നും തെമ്മാടികള്‍ ആണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷമാണ് പ്രചരണ നല്‍കുന്നതെന്നും മീനാക്ഷി ലേഖി ആരോപിച്ചത്.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ മാസങ്ങളോളമായി പ്രക്ഷോഭം നടത്തി വരുകയാണ്. വ്യാഴാഴ്ച അവര്‍ ജലന്ദറില്‍ കര്‍ഷക പാര്‍ലമെന്റിന് തുടക്കം കുറിക്കുകയും ചെയ്തു. മാത്രമല്ല പരമാവധി 200 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രക്ഷോഭം നടത്താന്‍ ഡല്‍ഹി ലഫ് ഗവര്‍ണര്‍ അനുമതിയും നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 9 വരെയാണ് അനുമതി. കര്‍ഷക ബില്ലിനെതിരെ രാജ്യം മുഴുവന്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.

 

Leave a Reply

Your email address will not be published.