India
image_print

കശ്മീര്‍ പ്രിമിയര്‍ ലീഗ്;ഇന്ത്യ-പാക്ക് പോര് മുറുകുന്നു

Written by

webtngi1

കാശ്മീര്‍ പ്രീമിയര്‍ ലീഗിനെ ചൊല്ലി ഇന്ത്യ-പാക്ക് പോര് മുറുകുന്നു. പാക്ക് അധീന കശ്മീരില്‍ സംഘടിപ്പിക്കുന്ന ട്വന്റി20 ലീഗിനെ ചൊല്ലിയാണ് തര്‍ക്കം. ലീഗില്‍ പങ്കെടുക്കാനെത്തിയെ താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഇടപെട്ട് വിലക്കിയെന്നാണ് ആരോപണം. കശ്മീര്‍ പ്രിമിയര്‍ ലീഗ് നടക്കാതിരിക്കാന്‍ ബിസിസിഐ അനാവശ്യമായി ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും രംഗത്തെത്തി. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ അംഗമായ ഒരു രാജ്യമെന്ന നിലയില്‍ പിസിബിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് ഇന്ത്യ ഇക്കാര്യത്തില്‍ രാജ്യാന്തര ചട്ടങ്ങളും മാന്യന്‍മാരുടെ കളിയായ ക്രിക്കറ്റിന്റെ സ്പിരിറ്റും ലംഘിച്ചെന്ന് പിസിബി ആരോപിക്കുന്നു.

ഇംഗ്ലണ്ട് താരങ്ങളായ മോണ്ടി പനേസര്‍, മാറ്റ് പ്രയോര്‍, ഫില്‍ മസ്റ്റാര്‍ഡ്, ഒവൈസ് ഷാ തുടങ്ങിയവരാണ് ലീഗ് ആരംഭിക്കും മുന്‍പേ പങ്കെടുക്കുന്നതില്‍നിന്ന് പിന്‍വാങ്ങിയത്. ഇംഗ്ലണ്ട് താരങ്ങള്‍ക്കു പുറമേ ലീഗില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ താരവും ശ്രീലങ്കന്‍ താരവും പിന്നീട് പിന്‍മാറിയത് ബിസിസിഐ സമ്മര്‍ദ്ദം ചെലുത്തിയത് മൂലമാണെന്നാണ് ആരോപണം. ലീഗില്‍ പങ്കെടുക്കുന്നതിനെതിരെ ബിസിസിഐ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷേല്‍ ഗിബസും രംഗത്തെത്തിയിട്ടുണ്ട്.അതേസമയം വിരമിച്ച താരങ്ങളെയും ഉള്‍പ്പെടുത്തി കശ്മീര്‍ പ്രീമിയര്‍ ലീഗ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് ഈ മാസം ആറിനാണ് ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published.