India
image_print

ലഹരിമരുന്ന് കേസ് പ്രതികളുടെ ഫ്ളാറ്റിൽ മാൻകൊമ്പ്!

Written by

archanaa chuqwe

കാക്കനാട്ട് നിന്നും ലഹരിമരുന്നു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ അനധികൃതമായി മാന്‍കൊമ്പ് സൂക്ഷിച്ചെന്ന കേസില്‍ ജയിലിലെത്തി അറസ്റ്റ് ചെയ്യാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി കോടതി കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോന്‍, കോതമംഗലം സ്വദേശി അഫ്‌സല്‍ മുഹമ്മദ്, കാസര്‍കോട് സ്വദേശി മുഹമ്മദ് അജ്മല്‍, കോഴിക്കോട് സ്വദേശി ഷബ്‌ന മനോജ് എന്നിവരെ അറസ്റ്റ് ചെയ്യാന്‍ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കാണ് എറണാകുളം അഡി. സെഷന്‍സ് കോടതി അനുമതി നല്‍കിയത്. ഫവാസ് ജില്ലാ ജയിലിലും ശ്രീമോന്‍, അഫ്‌സല്‍, അജ്മല്‍ എന്നിവര്‍ ആലുവ സബ് ജയിലിലും ഷബ്‌ന തൃശൂര്‍ വനിതാ ജയിലിലുമാണ്.

ആഗസ്റ്റ് 19നാണ് ഫ്‌ളാറ്റില്‍ എക്‌സൈസും കസ്റ്റംസും സംയുക്തമായി നടത്തിയ റെയ്ഡില്‍ എം.ഡി.എം.എ വിഭാഗത്തിലുള്ള ലഹരിമരുന്നുമായി ഇവരെ അറസ്റ്റ് ചെയ്തത്. ഫ്‌ളാറ്റില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന മാന്‍കൊമ്പും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ എക്‌സൈസ് സംഘം ഇതു മഹസറില്‍ രേഖപ്പെടുത്താതിരുന്നത് വിവാദമായി. മഹസറില്‍ രേഖപ്പെടുത്താതെ മാന്‍കൊമ്പ് ഏറ്റെടുക്കില്ലെന്ന് വനംവകുപ്പ് നിലപാടെടുത്തെങ്കിലും പിന്നീട് ഇതു ഏറ്റെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

 

Leave a Reply

Your email address will not be published.