India
image_print

കാക്കനാട് ലഹരിമരുന്ന് കേസ്; ഒരാള്‍ കൂടി പിടിയിൽ

Written by

askshiyas

കാക്കനാട് ലഹരിമരുന്ന് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പെരുമ്ബാവൂര്‍ സ്വദേശി അന്‍ഫാസ് സിദ്ദീഖാണ് അറസ്റ്റിലായത്.നേരത്തെ പിടിയിലായ പ്രതികള്‍ക്ക് സാമ്ബത്തിക സഹായം ചെയ്തയാളാണ് പിടിയിലായ ഇയാൾ.കേസില്‍ ഒന്‍പത് പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

അതേസമയം ഇതിനിടെ കാക്കനാട് ലഹരിക്കടത്ത് കേസിലെ സാമ്ബത്തിക സ്രോതസ് അന്വേഷിക്കാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും എക്സൈസ് ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിരുന്നു. പിടികൂടിയ മയക്കുമരുന്ന് സംഘടിപ്പിക്കാന്‍ 12 കോടി രൂപ സമാഹരിച്ച സംഭവത്തിലാണ് അന്വേഷണം നടക്കുന്നത്

Leave a Reply

Your email address will not be published.